പറവൂരില്‍ കഞ്ചാവ് വേട്ട സ്ത്രീകളക്കം മൂന്നുപേര്‍ അറസ്റ്റില്‍

Web Desk
1 Min Read

പറവൂര്‍: വടക്കേക്കര കുഞ്ഞിത്തൈയില്‍ വീടു വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയ മൂന്നു പേരെ പറവൂര്‍ എക്‌സൈസ് സംഘം പിടികൂടി. നായരമ്പലം ചൂരക്കുടി ജോസ് (34), കളമശ്ശേരി കാവുങ്കല്‍ ജയ (40), മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ജഗന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

city exchange

മൂന്നു ചാക്കുകളിലായി നാലുലക്ഷം രൂപയോളം വിലവരുന്ന 21 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. നാലായിരം രൂപ മാസ വാടകയ്ക്ക് താമസിക്കുന്ന ഇവരില്‍ പലര്‍ക്കും സംശയം തോന്നിയിരുന്നു. കഞ്ചാവ് എത്തിച്ച ഇവരുടെ കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ജീപ്പിലിടിച്ച് നിര്‍ത്താതെ പോയി. ജീപ്പിന്റെ മുന്‍ഭാഗം ഇടിച്ച് തകര്‍ത്തു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. വനിത ഉദ്യോഗസ്ഥയെ ജയ മര്‍ദ്ദിച്ചു.

വീട്ടിലെ പരിശോധനയില്‍ അടുക്കള ഭാഗത്ത് രണ്ട് വടിവാള്‍ കണ്ടെത്തി. നായയെ വളര്‍ത്തിയിരുന്നതിനാല്‍ സമീപവാസികള്‍ വീട്ടില്‍ വരാറില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ജോസിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ ബിജു, ഉദ്യോഗസ്ഥരായ ബിജുനാഥ്, എന്‍ സി സജീവ്, കെ എ ഷൈന്‍, ഇ കെ ശ്രീകുമാര്‍, നിഖില്‍ കൃഷ്ണ, കെ ആര്‍ രതീഷ് എന്നിവര്‍ ചേര്‍ന്ന് മൂവരേയും പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!