തലശ്ശേരി സ്വദേശിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Web Desk
0 Min Read

കോഴിക്കോട്: കോടഞ്ചേരി പതംകയത്ത് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. തലശ്ശേരി സ്വദേശി നഈം (24) ആണ് ഒഴുക്കില്‍ പെട്ടത്. ഒമ്പത് പേരടങ്ങിയ സംഘമാണ് ഇവിടെ കുളിക്കാനായി എത്തിയത്.

city exchange

കുളിക്കുന്നതിനിടെ നഈം ഒഴുക്കില്‍ പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്സും കോടഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പ്രതികൂല കാലാവസ്ഥ കാരണം വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തിരച്ചില്‍ തുടരമെന്ന് പൊലീസ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!