തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പിയില്‍ പ്രവേശനോത്സവം

Web Desk
1 Min Read

ആലുവ: തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് പുതിയതായി സ്‌കൂളില്‍ വന്ന കുട്ടിക്ക് ബലൂണ്‍ കൊടുത്തു കൈപിടിച്ചു നടത്തി കൊണ്ടു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

city exchange

സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് എം എ അബു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജാസ്മിന്‍ സലാം, മാനേജര്‍ പി ബി അലിക്കുഞ്ഞ്, തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ സി എം യാക്കൂബ്, ജമാഅത്ത് സെക്രട്ടറി ഷെമീര്‍ സി കെ, സി എച്ച് സലീം, പി ടി എ പ്രസിഡന്റ് സിറാജുദ്ദീന്‍, ജിന്നാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സ്‌കൂളിന് പുറത്തു നിന്നും ബലൂണുകള്‍ പിടിച്ചു കൊണ്ടു കുട്ടികളെ കൈപിടിച്ചു കൊണ്ടു അതിഥികളും ടീച്ചര്‍മാരും സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളും ഘോഷയാത്രയായാണ് ആനയിച്ചത്. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ നല്‍കുകയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!