യമുനയില്‍ വിഷപ്പത: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം

Web Desk
1 Min Read

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൊടുമുടിയിലെത്തി. നുരഞ്ഞുപൊന്തുന്ന വിഷപ്പതയുമായാണ് യമുനനദി ഒഴുകിക്കൊണ്ടിരിക്കുന്നത്. കാളിന്ദി കുഞ്ച് ഭാഗത്തൂടെ ഒഴുകുന്ന യമുനയിലാണ് വിഷപ്പത പൊങ്ങിയിരിക്കുന്നത്. ചാത്ത് പൂജയുടെ ഭാഗമായി വിഷമയമായ നദിയില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ മുതലാണ് യമുനയില്‍ വിഷപ്പത പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വെള്ള നിറത്തില്‍ വലിയ പാളികളായി വിഷപ്പത യമുനയില്‍ പതഞ്ഞുപൊങ്ങുകയാണ്. ചാത്ത് പൂജയില്‍ യമുനയില്‍ മുങ്ങിനിവരുക എന്ന ചടങ്ങ് പ്രധാനമാണെന്നും അതുകൊണ്ടാണ് ഈ മലിനമായ വെള്ളത്തില്‍ മുങ്ങിയതെന്നും ഒരു ഭക്തന്‍ പറഞ്ഞു. ഡിറ്റര്‍ജന്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക മാലിന്യങ്ങള്‍ നദിയിലേക്ക് പുറന്തള്ളുന്നതിനെ തുടര്‍ന്നുള്ള ഉയര്‍ന്ന ഫോസ്‌ഫേറ്റിന്റെ അംശമാണ് വിഷലിപ്തമായ നുരയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!