ഇന്നറിയാം

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആരു ഭരിക്കുമെന്ന് ഇന്നറിയാം. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജമായിക്കഴിഞ്ഞു. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുന്നത്.

city exchange

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എട്ടര മുതലാണ് എണ്ണിത്തുടങ്ങുക. വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക.

ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഒരു ഹാളില്‍ എണ്ണുക. ഒരു ഹാളില്‍ 14 ടേബിളുകളുണ്ടാകും.

സ്‌ട്രോങ് റൂമുകളിലെ വോട്ടിംഗ് യന്ത്രങ്ങളെല്ലാം രാവിലെ ആറു മണിക്കു തന്നെ പുറത്തെടുത്ത് കൗണ്ടിംഗ് ഹാളിലെ ടേബിളുകളില്‍ എത്തിച്ചിരുന്നു.

- Advertisement -
Ad image

543 അംഗ പാര്‍ലമെന്റില്‍ 509 സീറ്റുകളിലാണ് പ്രതിനിധികളുള്ളത്. 34 എണ്ണം ഒഴിവായിരുന്നു. എന്‍ ഡി എ 342, ഇന്ത്യാ മുന്നണി 119, മറ്റുള്ളവര്‍ 48 എന്നിങ്ങനെയാണ് നിലവിലുള്ള കക്ഷിനില.

Share This Article
Leave a Comment
error: Content is protected !!