സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു

Web Desk
1 Min Read

കളമശ്ശേരി: സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരി തണലില്‍ ഹോം വൃദ്ധ സദനത്തില്‍ സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ എം കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു.

city exchange

ജില്ലാ ജനറല്‍ കണ്‍വീനര്‍ ജി രഞ്ജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രേസി വര്‍ഗീസ്, സജിനി തമ്പി, ജെന്‍സി അനില്‍, എന്നിവര്‍ സംസാരിച്ചു. ലക്ഷ്മി ഇന്ദ്രാമ്പിള്ളി, ശോഭ കമ്മത്ത്, ആനി വര്‍ഗീസ്, ടി ജി വിജയന്‍, രതീഷ്‌കുമാര്‍, റോബിന്‍ ജോര്‍ജ്ജ്, പ്രേം കുമാര്‍, വി സി കേശു, സൗരവ്, അനില്‍, സാറാമ്മ ഡേവിഡ്, അനാമിക അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗാനാലാപനവും നാടന്‍ പാട്ടുകളുടെ അവതരണവും നടന്നു.

Share This Article
Leave a Comment
error: Content is protected !!