പറവൂര്‍ കോട്ടക്കാവ് പള്ളിയില്‍ ദര്‍ശന തിരുനാള്‍

Web Desk
1 Min Read

പറവൂര്‍: എ ഡി 52-ല്‍ യേശു ശിഷ്യനായ മാര്‍ത്തോമാശ്ലീഹ സ്ഥാപിച്ച സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ശുദ്ധീകരണ ദര്‍ശന തിരുനാളും വിശുദ്ധന്മാരായ സെബസ്ത്യാനോസിന്റെയും ഗര്‍വാസീസിന്റെയും പ്രോത്താസീസിന്റെയും അനുസ്മരണ തിരുനാളും ഫെബ്രുവരി 5, 6, 7, 8 തിയ്യതികളില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

അഞ്ചാം തിയ്യതി രാവിലെ 7 മണിമുതല്‍ വൈകിട്ട് 5 മണിവരെ പൊതുആരാധനയും തുടര്‍ന്ന് വികാരി ഫാ. ഡോ. ജെയിംസ് പെരേപ്പാടന്‍ കൊടിയേറ്റ് നിര്‍വഹിക്കുകയും ചെയ്യും.

ആറാം തിയ്യതി വെളളിയാഴ്ച പ്രസുദേന്തി വാഴ്ച്ചയും വൈകിട്ട് ഏഴു മണിക്ക് ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ കലാപരിപാടിയായ സര്‍ഗ്ഗസന്ധ്യയും അരങ്ങേറും. ചടങ്ങില്‍ സിനിമാതാരം സിനോജ് വര്‍ഗീസ് പങ്കെടുക്കും.

വേസ്പര ദിനമായ ഏഴാം തിയ്യതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ആഘോഷമായ പാട്ടു കുര്‍ബാനയും തുടര്‍ന്ന് പറവൂര്‍ പാലം- ചിറ്റാറ്റുകര ഭാഗങ്ങളിലേക്ക് ആഘോഷമായ പ്രദക്ഷിണവും ഏഴു മണിക്ക് ബാന്‍ഡ് ഫ്യൂഷനും പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവന്റെ ചരിത്ര സംഗീത ചവിട്ടുനാടകം നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും അരങ്ങേറും.

- Advertisement -
Ad image

തിരുനാള്‍ ദിനമായ എട്ടാം തിയ്യതി ഞായറാഴ്ച 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് പട്ടണ പ്രദക്ഷിണവും ചെറായി ശ്രീമുരുക വാദ്യകലാസംഘം അവതരിപ്പിക്കുന്ന ചെണ്ട ശിങ്കാരിമേളം, കാക്കനാട് കൃഷ്ണ സൗണ്ട്‌സ് ഒരുക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോ, കരിമരുന്ന് പ്രയോഗം, കൊച്ചിന്‍ മോസ്‌ക്വിറ്റോസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ബാന്‍ഡ് ഷോ എന്നിവയും നടക്കും.

വികാരി ഫാ. ജെയിംസ് പെരേപ്പാടന്‍, സഹ വികാരി ഫാ. സിറിള്‍ പാലയ്ക്കല്‍, കൈക്കാരന്മാരായ ബിനോയ് ആന്റു സ്രാമ്പിക്കല്‍, ജീസ് മോന്‍ അഗസ്റ്റിന്‍ മേച്ചേരി, വൈസ് ചെയര്‍മാന്‍ ജോയ് മാഞ്ഞൂരാന്‍, ജനറല്‍ കണ്‍വീനര്‍ മോണ്‍സി വര്‍ഗീസ് മൂഞ്ഞപ്പിള്ളി, ലൈജു കാഞ്ഞിരത്തിങ്കല്‍, വിനു മേയ്ക്കാംതുരുത്തി, ജോമോന്‍ ഉറുമ്പത്ത്, ജോസി കാച്ചപ്പിള്ളി, ലൈജി ബിജു, ജോജു കൂരന്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബിനു വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!