

കൊച്ചി: സ്വപ്നം കാണുന്നവര്‍ക്കു മുമ്പില്‍ വഴി തുറക്കുന്നതാണ് പുതിയ കാലത്തെ അവസരങ്ങളെന്ന് മാന്‍കാന്‍കര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. ടൈ യംങ് എന്റര്‍പ്രണേഴ്സ് 2024- 25 ഉദ്ഘാടന ചടങ്ങില്‍ മുഖം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവര്‍ക്കു വേണ്ടി ജോലി ചെയ്യണോ മറ്റുള്ളവര്‍ക്കായി തൊഴില്‍ സൃഷ്ടിക്കണോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ ഭാവി തീരുമാനിക്കാം. ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ സംരംഭകരാകാമെന്നും അതുവഴി ലോക നേതൃത്തിലേക്ക് എത്താമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രമുഖമായ നിരവധി കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരാണെന്നും അതിനര്‍ഥം അത്തരം കഴിവുകളുള്ളവരാണ് നമ്മളെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ടൈ ഗ്ലോബല്‍ ചെയര്‍ വിനോദിനി സുകുമാര്‍ ടൈയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ പി ജേക്കബ്, ലക്ഷ്മി രാമചന്ദ്രന്‍, ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദിലീപ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.
ടൈ യംങ് എന്റര്‍പ്രണര്‍ 2023- 24 ആഗോള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ ടീം വി സൈന് രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ടീം ലീഡര്‍ പുണ്യ മറുപടി പ്രസംഗം നടത്തി.

