

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നഴ്സ് ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പോസ്റ്റില്‍ സാധുവായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഉപയോഗിച്ച് ഫാമിലി ആന്‍ഡ് കമ്പനി സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള താത്ക്കാലിക തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുമെന്ന് എച്ച് എം സി വ്യക്തമാക്കി.

സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ മേഖലകളില്‍ ഇതിനകം ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗാര്‍ഥികളെയും ഈ അവസരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ആരംഭിച്ച വാക്ക്-ഇന്‍ അഭിമുഖം ജൂലൈ 25 വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ ബൈത്ത് അല്‍ ദിയാഫയില്‍ തുടരും.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ പുതുക്കിയ സി വി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഖത്തര്‍ ഐഡിയുടെ ഇരുഭാഗത്തേയും പകര്‍പ്പ്, പാസ്പോര്‍ട്ട് പകര്‍പ്പ്, പരിചയ സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കയ്യില്‍ കരുതണം.
കുടുംബം സ്പോണ്‍സര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ എന്‍ ഒ സി സ്പോണ്‍സറില്‍ നിന്നായിരിക്കണം. കൂടാതെ സാധുവായ ഒരു സ്പോണ്‍സര്‍ ഖത്തര്‍ ഐ ഡി ഹാജരാക്കുകയും വേണം. ഉദ്യോഗാര്‍ഥി കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നതാണെങ്കില്‍ കമ്പനി ലെറ്റര്‍ ഹെഡ്, സ്‌പോണ്‍സറുടെ ക്യുഐഡി കോപ്പി, സിആര്‍ കോപ്പി എന്നിവ സഹിതം എന്‍ഒസി ഹാജരാക്കണം.
- പന്ത്രണ്ട് വര്‍ഷത്തെ പൊതു ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പതിനെട്ട് മാസം അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ നഴ്‌സിംഗ് പരിശീലനം/ വിദ്യാഭ്യാസം.
അഥവാ - ഒമ്പത് വര്‍ഷത്തെ പൊതുവിദ്യാഭ്യാസത്തിന് ശേഷം മൂന്ന് വര്‍ഷത്തെ നഴ്‌സിംഗ് ഹൈസ്‌കൂള്‍ ഡിപ്ലോമ, മുകളില്‍ പറഞ്ഞ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത/ ലൈസന്‍സുള്ളതാണ്
അഥവാ - അംഗീകൃത അക്കാദമിക് സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ മിഡ്വൈഫറി പ്രോഗ്രാം
അഥവാ - അപേക്ഷകന്‍ ഉത്ഭവ രാജ്യത്തോ ബിരുദം നേടിയ രാജ്യത്തോ ലൈസന്‍സ് നേടിയിട്ടുണ്ടെങ്കില്‍ പ്രായോഗിക നഴ്‌സിംഗ് പ്രോഗ്രാമിന്റെ ബിരുദധാരി.
അപേക്ഷകര്‍ക്ക് നഴ്സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ മിഡ്വൈഫ് അസിസ്റ്റന്റ് രജിസ്ട്രേഷനും ലൈസന്‍സിംഗിനും ശേഷം നഴ്സിംഗ് അസിസ്റ്റന്റ് അല്ലെങ്കില്‍ മിഡ്വൈഫ് അസിസ്റ്റന്റ് ആയി രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

