ബി ജെ പിയില്‍ ചേര്‍ന്നു

Web Desk
1 Min Read

നെടുമ്പാശ്ശേരി: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ബി ജെ പിയിലേക്ക് ചേരുന്ന ചടങ്ങ് ചെങ്ങമനാട് എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു എല്‍ ജെ പി പാര്‍ട്ടി ജില്ലാ കമ്മിറ്റി പൂര്‍ണ്ണമായിട്ടും കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആളുകളാണ് ബി ജെ പിയില്‍ ചേര്‍ന്നതെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.

city exchange

ബി ജെ പി ആലുവ നിയോജകമണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ സെന്തില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം എ ബ്രഹ്മരാജ്, എം എന്‍ ഗോപി, ലത ഗംഗാധരന്‍, മനു അങ്കമാലി, സി സുമേഷ്, പി വി ഹെര്‍മന്‍, സത്യന്‍ ചെങ്ങമനാട്, ബാബു കരിയാട്, ടി ശ്രീകുമാര്‍, ശോഭന സുരേഷ് കുമാര്‍, വിജിത വിനോദ്, മായ ഹരിദാസ് പറവൂര്‍, മദനന്‍ പറവൂര്‍, സുബ്രമണ്യന്‍ മുത്തിപറമ്പ്, പ്രമോദ് പറവൂര്‍, ശിവന്‍ പള്ളിപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!