

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച എന്‍ജിനീയറിങ് അധ്യാപികകര്‍ക്കായി കോഴിക്കോട് എന്‍ ഐ ടിയിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഘടന ഏര്‍പ്പെടുത്തിയ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ അവാര്‍ഡിന് എന്‍ ഐ ടി അധ്യാപിക ഡോ. പി എസ് സതീദേവി അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഈ മാസം ഏഴിന് കാക്കനാട് റെക്ക ക്ലബ്ബില്‍ നടക്കുന്ന വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണയുടെ സാന്നിധ്യത്തില്‍ എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം എസ് രാജശ്രീ അവാര്‍ഡ് കൈമാറുമെന്ന് സംഘടനയുടെ ഭാരവാഹികളായ ജേക്കബ് കുര്യന്‍, ഡാറില്‍ ആന്‍ഡ്രൂസ്, പ്രഫസര്‍ ബാബു ടി ജോസ് എന്നിവര്‍ അറിയിച്ചു.

കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച സിവില്‍ എഞ്ചിനീയറിംഗ് പി എച്ച് ഡി പ്രബന്ധത്തിനുള്ള പുരസ്‌കാരം പി ശരണ്യക്ക് ഇതേ വേദിയില്‍ സമ്മാനിക്കും. കൂടാതെ എന്‍ ഐ ടിയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബിരുദ ധാരിക്കുള്ള പ്രൊഫ. പി എം ജുസ്സെ സ്വര്‍ണ പതക്കം ഗായത്രി സന്ദീപിനെ അണിയിക്കും. വിവിധ എന്‍ജിനീയറിങ് കോളേജ് കളില്‍ പഠിക്കുന്ന പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ പി എ ഹാഷിം അറിയിച്ചു. തുടര്‍ന്ന് ഒരുക്കുന്ന കലാ വിരുന്നില്‍ പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആയ ഹരിത ബാലകൃഷ്ണന്‍ പങ്കെടുക്കും.

