

ജെറുസലേം: ഗാസയില്‍ പുരുഷന്മാരെ മാത്രമല്ല സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഉള്‍പ്പെടെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈനികരില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ ചില ഇസ്രായേലി സൈനികര്‍ തങ്ങളിലും തങ്ങളോടൊപ്പം ഗാസയില്‍ ആക്രമണം നടത്തിയ സഹപ്രവര്‍ത്തകരിലും കടുത്ത മാനസിക ആഘാതവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നുവെന്നാണ് പറഞ്ഞത്.

പുറംലോകത്തിന് ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാത്ത ഭീകരതയെന്നാണ് ഗാസയില്‍ നിന്നും മടങ്ങിയ സൈനികര്‍ തങ്ങള്‍ നടത്തിയ ആക്രമണങ്ങളെ വിശേഷിപ്പിച്ചത്. കടുത്ത മാനസിക ആഘാതം താങ്ങാനാവാതെ നിിരവധി പേരാണ് ആത്മഹത്യ ചൈയ്തത്.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഫലസ്തീനികളുടെ ശരീരങ്ങള്‍ക്കു മുകളിലൂടെ സൈനികര്‍ ബുള്‍ഡോസറുകള്‍ ഓടിച്ചു കയറ്റിയെന്നും പിന്നീടൊരിക്കലും തങ്ങള്‍ക്ക് മാംസ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സൈനികരില്‍ ചിലര്‍ പറയുന്നു. ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ഗാസയില്‍ കണ്ട ഭയാനകമായ ദൃശ്യങ്ങളുടെ ഓര്‍മ്മകളാണ് ഉണ്ടാവുന്നതെന്ന് സൈനികര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗാസയില്‍ 186 ദിവസം കവിച വാഹനമായ ഡി9 ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിച്ച നാല്‍പ്പതുകാരന്‍ എലിറാന്‍ മിസ്രാഹി ഇസ്രായേലില്‍ മടങ്ങിയശേഷം ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. തങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ കണ്ടു എന്നാണ് മിസ്രാഹിയുടെ സുഹൃത്തും ബുള്‍ഡോസറിന്റെ സഹ ഡ്രൈവറുമായ ഗയ് സാക്കന്‍ ഗാസയിലെ അവരുടെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. ജീവനൊടുക്കുന്നതിന് മുമ്പ് മിസ്രാഹി കടുത്ത കോപത്തിലും ഉറക്കമില്ലായ്മയിലും സമൂഹത്തില്‍ നിന്നും മാറി നിന്നതായും വിയര്‍പ്പുകൊണ്ട് ബുദ്ധിമുട്ടിയതായും ഗയ് സാക്കന്‍ പറയുന്നു. ഗുരുതരമായ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറാണ് മിസ്രാഹി പ്രകടമാക്കിയത്. തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമാണ് താന്‍ സാക്ഷ്യം വഹിച്ചത് ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ എന്ന് മിസ്രാഹി ആവര്‍ത്തിച്ച് പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു.
അധിനിവേശ ഇസ്രായേല്‍ സൈനികരില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന സൈനികരുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വിഭാഗത്തിന്റെ കണക്കനുസരിച്ച് ഗാസയില്‍ നിന്നും മടങ്ങുന്ന സൈനികരില്‍ 35 ശതമാനവും മാനസിക പ്രതിസന്ധികള്‍ നേരിടുകയാണ്.
സൈനികരില്‍ മാത്രമല്ല സൈന്യത്തിന് പുറത്തേക്കുും ഇസ്രായേലില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. പ്രതിവര്‍ഷം അഞ്ഞൂറിലേറെ പേരാണ് ഇസ്രായേലില്‍ ആത്മഹത്യ ചെയ്യുന്നത്. ആറായിരത്തിലേറെ പേര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുമുണ്ട്. പുറത്തു വന്ന കണക്കുകള്‍ യഥാര്‍ഥ കണക്കുകളേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
അധിനിവേശ സൈനികരില്‍ മരണത്തിന്റെ പ്രധാന കാരണം ആത്മഹത്യയാണെന്നാണ് 2021ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആ വര്‍ഷം മാത്രം 11 സൈനികരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്.

