

കോഴിക്കോട്: ബഹുസ്വരതയെ മലയാള പത്രപ്രവര്‍ത്തന രംഗത്ത് അടയാളപ്പെടുത്തിയ ആദ്യത്തെ വൃത്താന്ത പത്രം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍- അമീനായിരുന്നുവെന്ന് പ്രഗത്ഭ സാമൂഹ്യ നിരൂപകന്‍ പ്രഫ. ഹമീദ് ചേന്ദമംഗലൂര്‍. മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി അല്‍- അമീന്റെ പഴയ കോപ്പികളടക്കം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ലഘുഗ്രന്ഥം പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖറിന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വൃത്താന്ത പത്രമേഖലയില്‍ കാണുന്ന പലവിധ പുതുമകള്‍ക്കും ഒരു നൂറ്റാണ്ട് മുന്‍പേ അബ്ദുറഹിമാന്‍ സാഹിബ് തുടക്കമിട്ടുവെന്നതാണ് അദ്ദേഹത്തെ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ കൂടി വേറിട്ട വ്യക്തിത്വമായി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലഘുഗ്രന്ഥം തയ്യാറാക്കിയ പ്രൊഫ. വസിഷ്ഠ്, കെ ടി ശേഖര്‍, പി എം അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
മെമ്മോറിയല്‍ കമ്മിറ്റി സെക്രട്ടറി ടി കെ എ അസീസ് സ്വാഗതവും ജോ. സെക്രട്ടറി എ വി ഫര്‍ദീസ് നന്ദിയും പറഞ്ഞു.

