കളി ഉപകരണങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതി പ്രകാരം
പഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് കളി ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തില്‍ നടന്ന വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു.

city exchange

വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ റംല അലിയാര്‍, സബിത സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന പി എം, അങ്കണവാടി ടീച്ചര്‍മാരായ ഷീബ, സുധ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സ്ലൈഡര്‍, പസ്സില്‍സ്, ബാള്‍ പൂള്‍, പെഗ് ബോര്‍ഡ് എന്നീ കളി ഉപകരണങ്ങളാണ് അങ്കണവാടികള്‍ക്ക് വിതരണം ചെയ്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!