

ആലുവ: ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ പെരിയാറില്‍ നിന്നും വ്യവസായിക അടിസ്ഥാനത്തില്‍ വെള്ളം കൊണ്ടുപോകാനുള്ള കിന്‍ഫ്ര പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ എടത്തല പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം ഭരണപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വോട്ടിനിട്ട് തള്ളി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി.

ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കിയാല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പ്രാധാന്യം കല്‍പ്പിക്കാതെ കുടിവെള്ള കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് ഷബീര്‍ എന്‍ എച്ച് പറഞ്ഞു.

ടി എം അബ്ദുല്‍ കരീം, ഷൈനി ടോമി, ഹസീന ഹംസ, ഫെസീന അന്‍സാര്‍, ജസീന്ത ബാബു, ജാസ്മിന്‍ മുഹമ്മദ്, അംബിക കെ പി തുടങ്ങിയ പഞ്ചായത്ത് അംഗങ്ങള്‍ പങ്കടുത്തു.

