

ആലുവ: വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പ് ലൈന്‍ റോഡിന്റെ പട്ടേരിപുറം (നിര്‍മ്മല സ്‌കൂള്‍) മുതല്‍ കുന്നത്തേരി ഷാപ്പുംപടി വരെയുള്ള 1130 മീറ്റര്‍ ഭാഗവും സെന്റ് അല്‍ഫോന്‍സാ റോഡും (ഹഡ്കോ പ്രൊജക്റ്റ് റോഡ് 420 മീറ്റര്‍) ഇന്റര്‍ലോക്കിങ്ങ് ടൈല്‍ വിരിച്ച് സഞ്ചാര യാഗ്യമാക്കുന്നതിന് എം എല്‍ എയുടെ 2023- 24ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99.99 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായും എത്രയും വേഗം വാട്ടര്‍ അതോറിറ്റി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി നടപ്പിലാക്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

വര്‍ഷങ്ങളായി കുണ്ടുംകുഴിയുമായി കിടന്ന പൈപ്പ് ലൈന്‍ റോഡിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് പ്രദേശവാസികളും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ ശാശ്വത പരിഹാരമാകുമെന്ന് എം എല്‍ എ അറിയിച്ചു.
