രാമന്തളി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് അനുസ്മരണ സദസ്സും അനുമോദനവും സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് സി എച്ച്- വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണ സദസ്സും കഴിഞ്ഞ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ 40 വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. എസ് എസ് എല്‍ സി പരീക്ഷാ വിജയി കള്‍ക്കും ഈയ്യിടെ സ്‌നേഹാദരവ് നല്‍കിയിരുന്നു.

city exchange

ശാഖ പ്രസിഡണ്ട് ഖമറുസ്സമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി റിയാസ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി പി സി നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാമന്തളി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അഫ്‌സല്‍ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി.

പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് പി കെ ശബീര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ്, ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, വാര്‍ഡ് അംഗം പി എം ഷുഹൈബ തുടങ്ങിയവര്‍ പ്രസീഡിയം അലങ്കരിച്ചു. പി പി മുഹമ്മദലി ഹാജി, പി പി സുലൈമാന്‍, മുണ്ടക്കല്‍ മുഹമ്മദ് ഹസ്സന്‍, കെ പി ജമാല്‍, പി എസ് ഷാനിദ്, മുഹമ്മദ് റാഹില്‍ ഷഫീഖ്, യു എന്‍ ഇജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!