സിത്താരയുടെ ശബ്ദ മാധുരിയില്‍ ‘എഗൈന്‍ ജി പി എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: പുത്തന്‍ പടം സിനിമാസിന്റെ ബാനറില്‍ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം ‘എഗൈന്‍ ജി പി എസി’ന്റെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. റാഫി വേലുപ്പാടത്തിന്റെ വരികള്‍ക്ക് രാഗേഷ് സ്വാമിനാഥന്‍ സംഗീതം പകര്‍ന്ന് യുവ ഗായിക സിത്താരയുടെ ശബ്ദ മാധുരിയിലൂടെയാണ് ടൈറ്റില്‍ സോങ്ങ് റിലീസായിരിക്കുന്നത്.

city exchange

ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ വിതരണത്തിനെത്തിച്ച മില്ലേനിയം ഓഡിയോസ് ആണ് ‘എഗൈന്‍ ജി പി എസി’ന്റെ ടൈറ്റില്‍ സോങ്ങ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ അജീഷ് കോട്ടയം, ശിവദാസന്‍ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിന്‍, മനോജ് വലംചുസി, കോട്ടയം പുരുഷന്‍, അമ്പിളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ടി ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മില്‍ജോ ജോണിയാണ്.

- Advertisement -
Ad image

രാഗേഷ് സ്വാമിനാഥന്‍ സംഗീതം നല്‍കിയ ഗാനങള്‍ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാര്‍, സന്നിദാനന്ദന്‍, രാഗേഷ് സ്വാമിനാഥന്‍ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂര്‍, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹോച്ച്മിന്‍ കെ സി, പി ആര്‍ ഒ: പി ശിവപ്രസാദ്.

എഗൈന്‍ ജി പി എസ് എന്ന ഈ ത്രില്ലര്‍ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

Share This Article
Leave a Comment
error: Content is protected !!