ദി ടെര്‍മിനല്‍ ലിസ്റ്റ് പരമ്പരയുടെ മലയാളം ടീസറുമായി പ്രൈം വീഡിയോ

Web Desk
1 Min Read

കൊച്ചി: ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളില്‍ ജൂലൈ ഒന്നിന് സ്ട്രീമിംഗ് ആരംഭിക്കുന്ന ദി ടെര്‍മിനല്‍ ലിസ്റ്റ് എന്ന പരമ്പരയുടെ മലയാളം ടീസര്‍ പ്രൈം വിഡിയോ അവതരിപ്പിച്ചു.

city exchange

മലയാളം ടീസറിലേയ്ക്കുള്ള ലിങ്ക്:

ജാക്ക് കാറിന്റെ ജനപ്രീതി നേടിയ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ക്രിസ് പ്രാറ്റ് നായകനായെത്തുന്ന പരമ്പരയാണെന്നതിനാല്‍ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ദി ടെര്‍മനില്‍ ലിസ്റ്റിനെ കാത്തിരിക്കുന്നത്. പരമ്പരയുടെ എട്ട് എപ്പിസോഡുകളും 240-ലേറെ വരുന്ന വിപണികളില്‍ ജൂലൈ 1നു തന്നെ പ്രീമിയര്‍ ചെയ്യും.

ജയിംസ് റീസ് എന്ന നാവികസേനാനായകന്റെ വേഷത്തിലെത്തുന്ന പ്രാറ്റിനെക്കൂടാതെ ഈ ആക്ഷന്‍ ത്രില്ലറില്‍ കോണ്‍സ്റ്റന്‍സ് വു, ടെയ്‌ലര്‍ കിറ്റ്ഷ്, ജീന്‍ ട്രിപ്പിള്‍ഹോണ്‍, റിലേ കീഫ്, ആര്‍ലോ മെര്‍ട്‌സ്, ജയ് കോര്‍ട്ട്‌നി, ജെ ഡി പാര്‍ഡോ, പാട്രിക് ഷ്വാര്‍സെനെഗര്‍, ലാമോണിക്ക ഗാരറ്റ്, സ്റ്റീഫന്‍ ബിഷപ്പ്, സീന്‍ ഗണ്‍, ടൈനര്‍ റഷിംഗ്, ജാരെഡ് ഷാ, ക്രിസ്റ്റീന വിഡാല്‍, ക്രിസ്റ്റീന വിഡാല്‍, നിക്ക് ചിന്‍ലന്‍ഡ്, മാത്യു റൗച്ച്, വാറന്‍ കോള്‍, അലക്സിസ് ലൗഡര്‍ എന്നിവരും അണിനിരക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!