ചിലങ്ക ഫെസ്റ്റും പുരസ്‌കാര വിതരണവും

Web Desk
2 Min Read

തിരുവനന്തപുരം: മീഡിയ സിറ്റി ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച ചിലങ്ക ഫെസ്റ്റും പുരസ്‌കാര വിതരണ ചടങ്ങും മുന്‍ മന്ത്രിയും മീഡിയ സിറ്റി ചെയര്‍മാനുമായ വി സുരേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മീഡിയ സിറ്റി മൂന്ന് വര്‍ഷമായി നടത്തിവന്ന ഓണ്‍ലൈന്‍ ശാസ്ത്രീയ നൃത്ത മത്സരം വേള്‍ഡ് റെക്കോര്‍ഡ്‌സ്,
ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയ്ക്ക് അര്‍ഹമായതിന്റെ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്.

city exchange

515 മത്സരാര്‍ഥികള്‍ നാട്ടി കുറിഞ്ചി രാഗത്തില്‍ ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയില്‍ ഭരതനാട്യം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ക്ലാസിക്കല്‍ നൃത്ത അധ്യാപകര്‍ക്കും മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. ‘ഗായകരേ ഇതിലേ’ മത്സര വിജയികള്‍ക്കും മീഡിയ സിറ്റിയുടെ എട്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികള്‍ക്കും പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വി സുരേന്ദ്രന്‍ പിള്ള, പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫീസര്‍ ഷെറീഫ ഹനീഫ്,
ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഓഫീസര്‍ വിവേക് ആര്‍ നായര്‍ എന്നിവര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മനു സി കണ്ണൂരിന് കൈമാറി. പ്രവാസി ഭാരതി ചീഫ് എഡിറ്റര്‍ പ്രവാസിബന്ധു ഡോ. എസ് അഹമ്മദ്, കലാമണ്ഡലം വിമല മേനോന്‍, ഫോര്‍ട്ട് സ്റ്റേഷന്‍ സി ഐ ജെ രാകേഷ്, പൂന്തുറ സ്റ്റേഷന്‍ എസ് ഐ എസ് വിമല്‍, ചലച്ചിത്ര സംവിധായകന്‍ ടി എസ് സുരേഷ്ബാബു, ചലച്ചിത്ര താരങ്ങളായ പ്രേംകുമാര്‍, ദിനേശ് പണിക്കര്‍, ടി ടി ഉഷ, ജീജാ സുരേന്ദ്രന്‍, ഡോ. രജിത്കുമാര്‍, രമാദേവി, അനീഷ് രവി, ഫോര്‍ട്ട് ഡിവിഷന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷാജി, ഡോ. ഷാഹുല്‍ ഹമീദ്, നൃത്ത അധ്യാപകരായ ബാബു നാരായണന്‍, കലാമണ്ഡലം വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

- Advertisement -
Ad image

2504 പുരസ്‌കാരങ്ങള്‍ ഒരു ദിവസം ഒരു വേദിയില്‍ വെച്ച് നല്‍കിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ ചടങ്ങായിരുന്നു മൂവായിരത്തോളം പേരുടെ സാന്നിധ്യത്തില്‍ നടന്നത്.

Share This Article
Leave a Comment
error: Content is protected !!