ലളിതകലാ അക്കാദമിയുടെ പ്രദര്‍ശനങ്ങള്‍ക്കും തുടക്കമായി

Web Desk
2 Min Read

തിരുവനന്തപുരം: കേരളീയം 2023ന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന വിപുലമായ ക്യൂറേറ്റഡ് ആര്‍ട്ട് എക്‌സിബിഷന്‍, സമകാലിക ചിത്രകാരന്മാരുടെ ക്യാമ്പ്, തത്സമയ കാരിക്കേച്ചര്‍ എന്നിവയ്ക്ക് തുടക്കമായി. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

city exchange

പ്രദര്‍ശനം നവംബര്‍ 7 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ജിത കാര്‍ത്തികേയന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ദി മാപ്‌സ് ഓഫ് ഔര്‍ സ്‌കിന്‍’ പ്രദര്‍ശനത്തില്‍ ആമി ആത്മജ, എ അനന്തലാല്‍, അനിത ടി കെ, അനുപമ ഏലിയാസ്, ഭാഗ്യനാഥ് സി, ചിത്ര ഇ ജി, ഡിപിന്‍ തിലകന്‍, ഹിമ ഹരിഹരന്‍, ജ്യോതി ബസു, ജ്യോതിരാജ് മായമ്പിള്ളി, ജ്യോതികുമാര്‍, മിബിന്‍, മധു വേണുഗോപാലന്‍, കെ ടി മത്തായി, കെ കെ മുഹമ്മദ്, നന്ദന്‍ പി വി, നീലിമ നാഥ്, നിജീന നീലാംബരന്‍, രതിദേവി പണിക്കര്‍, രജനി എസ് ആര്‍, സജിത ആര്‍ ശങ്കര്‍, ശാന്തി ഇ എന്‍, പി ആര്‍ സതീഷ്, ഷാജി എന്‍ ജലീല്‍, ഷിബു നടേശന്‍, സിജി കൃഷ്ണന്‍, സൂരജ കെ എസ്, കെ സുധീഷ്, സുരേന്ദ്രന്‍ നായര്‍, ടോം ജെ വട്ടക്കുഴി, സക്കീര്‍ ഹുസൈന്‍ എന്നീ കലാകാരരുടെ കലാസൃഷ്ടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ലക്ഷ്മി നിവാസ് കളക്ടീവ്- സുനോജ് ഡി, നമ്രത നിയോഗ് ക്യൂറേറ്റ് ചെയ്യുന്ന ആര്‍ട്ട് എക്‌സിബിഷനാണ് അക്കാദമി ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ശീനാഥ് കെ എസ്, സനത് സുഗതന്‍, ബോസ് കൃഷ്ണമാചാരി, ആനന്ദ് കല്‍പകശേരി, അജയ് കെ പി, വിപിന്‍ ധനുര്‍ധരന്‍, സാന്ദ്ര തോമസ്, വാസുദേവ് എം നായര്‍, നന്ദു കൃഷ്ണ പി എസ്സ്, സുധീര്‍ സി, കെ ജയാനന്ദന്‍, നിര്‍മ്മല നീമ (ആര്‍ട്ടിസ്റ്റ് കളക്ടീവ്) എന്നിവരുടെ സൃഷ്ടികളാണ് ഈ പ്രദര്‍ശനത്തിലുള്ളത്.

പ്രദര്‍ശനങ്ങള്‍ക്ക് സമാന്തരമായി നടക്കുന്ന സമകാലിക ചിത്രകലാ ക്യാമ്പില്‍ അഭിലാഷ് ഉണ്ണി, കെ ആര്‍ ബാബു, ജിജിമോള്‍ കെ തോമസ്, ജഗേഷ് എടക്കാട്, മനോജ് നാരായണന്‍, റോബര്‍ട്ട് ലോപ്പസ് എ, ഷാദിയ സി കെ, ടി ആര്‍ ഉദയകുമാര്‍, വര്‍ഗീസ് കളത്തില്‍, വിബിന്‍ദാസ് കെ കെ എന്നിവര്‍ പങ്കെടുക്കുന്നു.

- Advertisement -
Ad image

നവംബര്‍ ആറു വരെ നടക്കുന്ന തത്സമയ കാരിക്കേച്ചര്‍ വേദിയില്‍ ഒരു ദിവസം രണ്ടു പേര്‍ വീതമാണ് കാരിക്കേച്ചര്‍ ചെയ്യുന്നത്. രതീഷ് രവി, അനൂപ് രാധാകൃഷ്ണന്‍, വിനയ തേജസ്വി, ബഷീര്‍ കീഴിശ്ശേരി, സജീവ് ബാലകൃഷ്ണന്‍, എ സതീഷ്, ജയരാജ് ടി ജി, സജീവ് ശൂരനാട്, ടി എസ് സന്തോഷ് എന്നിവരാണ് തത്സമയ കാരിക്കേച്ചറില്‍ പങ്കെടുക്കുന്നത്. ഒപ്പം അക്കാദമിയുടെ പ്രസിദ്ധീകരണത്തിന്റെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും.

Share This Article
Leave a Comment
error: Content is protected !!