റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അബൂദാബി രാമന്തളി മുസ്ലിം യൂത്ത് സെന്ററും (ആര്‍ എം വൈ സി) സംയുക്തമായി മുസ്‌ലിം ലീഗ് ആസ്ഥാനത്ത് റിലീഫ് വിതരണം നടത്തി.

city exchange

രാമന്തളി ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ പി എസ് ശാനിദ് അബ്ദു നാസര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

യു അബ്ദുല്‍ റഹ്‌മാന്‍, കോച്ചന്‍ അബ്ദുല്ല, അഷ്‌റഫ് ചിറയില്‍, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, കെ വി അബൂബക്കര്‍, കെ കെ ഇസ്മായില്‍, പി മുസദ്ദിഖ്, പി അബ്ദുല്‍ ജബ്ബാര്‍, കരപ്പാത്ത് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാഖാ മുസ്‌ലിം ലീഗ് ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദി പറഞ്ഞു.

- Advertisement -
Ad image

അരി, വെളിച്ചെണ്ണ തുടങ്ങിയവ അടക്കം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കും.

Share This Article
Leave a Comment
error: Content is protected !!