കന്നുകാലി വില കുത്തനെ കൂടുന്നു; മെയ് 15 മുതല്‍ മാംസ വില വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍

Web Desk
1 Min Read

കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മാംസ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മെയ് 15 മുതല്‍ വില വര്‍ധനവ് നടപ്പാക്കാനാണ് തീരുമാനം. കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു.

city exchange

കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉപ ഉത്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ്് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് മാംസ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെ പി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.

എ കെ എം എം എ സംസ്ഥാന പ്രസിഡന്റ് ടി കെ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അഷ്റഫ് കടലുണ്ടി നന്ദിയും പറഞ്ഞു.

കോതിയില്‍ നാശോന്മുഖമായി കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാദ്ഗാനം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുന്നില്‍ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക നിലപാട് തുടരുന്ന പക്ഷം സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!