എസ് എസ് എഫ് ജില്ലാ ക്യാമ്പസ് അസംബ്ലി സ്വാഗത സംഘം രൂപീകരിച്ചു

Web Desk
1 Min Read
Plant against a white wall mockup

Plant against a white wall mockup

തൃപ്രയാര്‍: ഡിസംബര്‍ അഞ്ചിന് മുത്തുള്ളിയാല്‍ സാം പാലസില്‍ നടക്കുന്ന എസ് എസ് എഫ് തൃശൂര്‍ ജില്ലാ ക്യാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘം ചിറക്കല്‍ സാന്ത്വന കേന്ദ്രത്തില്‍ രൂപീകരിച്ചു. സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ അശ്റഫി ചേര്‍പ്പ് ഉദ്്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യു എം ശിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. എ എം മുഹമ്മദ് ഇയാസ് വിഷയാവതരണം നടത്തി. മുഹ്സിന്‍ തമീസ് പി എസ് സ്വാഗതവും അമീര്‍ പി വൈ നന്ദിയും പറഞ്ഞു.

city exchange

രക്ഷധികാരികളായി പി കെ സത്താര്‍ പഴുവില്‍, ഉസ്മാന്‍ മുസ്ലിയാര്‍, സെയ്തു മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവരെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍: നൗഫല്‍ തങ്ങള്‍, വൈസ് ചെയര്‍മാന്‍: അബ്ദുല്ല കെ കെ, നിസാര്‍ സഖാഫി, കണ്‍വീനര്‍: പി വൈ അമീര്‍, ജോയിന്റ് കണ്‍വീനര്‍: ലൈലാര്‍ മാസ്റ്റര്‍, നൂറുദ്ധീന്‍ സഖാഫി, ഫിനാന്‍സ്, കണ്‍വീനര്‍: കെ കെ ഷമീര്‍ സഖാഫി, ഫിനാന്‍സ് ചെയര്‍മാന്‍: അബ്ദു ചാലുകുളം, മുഹമ്മദ് ഹാജി കോട്ടം, സബ് കമ്മിറ്റി അംഗങ്ങളായി കമറുദ്ധീന്‍ മുസ്ലിയാര്‍, അന്‍വര്‍ ചിറക്കല്‍, റസാഖ് ചിറക്കല്‍, എ എച്ച് അബ്ദുല്ല, സലാം അഹ്‌സനി, അബ്ദുല്‍ അസീസ് സുഹ്രി, കബീര്‍ ചാഴൂര്‍, ശിഹാബ് വലിയ ചേനം, ബഷീര്‍ താന്ന്യം, അനീസ് കിഴുപ്പ്പിള്ളികര, സത്താര്‍ സി കെ, സലീം കെ കെ, വി എ നൗഫര്‍ സഖാഫി, ആദില്‍ എം എ, റംനാസ് മുത്തേടത്തറ, ബഷീര്‍ വാടാനപ്പള്ളി പഴുവില്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!