

ദോഹ: വ്യക്തിഗത ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്ന ഖത്തര്‍ ബയോബാങ്കിലും ഖത്തര്‍ ജീനോം പ്രോഗ്രാമിലും നിലവിലുള്ള ആരോഗ്യ ശാസ്ത്ര- ജീനോമിക്സ് മേഖലകളിലെ ശക്തികള്‍ സംയോജിപ്പിച്ച് ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ഉദ്ഘാടനം ചെയ്തു.

ഖത്തര്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയും നിരവധി ഉന്നത മന്ത്രിമാരും വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.

ഈ മേഖലയില്‍ ഖത്തറിന്റെ മുന്‍നിര പങ്കിനെ ശൈഖ മോസ ബിന്‍ത് നാസര്‍ അഭിനന്ദിച്ചു. ജനസംഖ്യാധിഷ്ഠിത ജീനോം പ്രോഗ്രാം സ്ഥാപിക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാണ് ഖത്തറെന്നും ആഗോള ജീനോമിക് ഡാറ്റാബേസുകളില്‍ അറബ് ജീനോമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ മികച്ച പങ്ക് വഹിച്ചതായും ശൈഖ മോസ പറഞ്ഞു.
