ഖത്തര്‍ ആലന്നൂര്‍ മഹല്ല് കമ്മിറ്റി ഇഫ്താര്‍ മീറ്റും മഹല്ല് സംഗമവും നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ആലന്നൂര്‍ മഹല്ല് കമ്മിറ്റി ഇഫ്താര്‍ മീറ്റും മഹല്ല് സംഗമവും മുന്‍തസ പാര്‍ക്കില്‍ നടന്നു. കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

city exchange

നൗഫല്‍ തട്ടാന്റവിട അധ്യക്ഷത വഹിച്ചു. പരിപാടി വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് നാസര്‍ നീലിമ ഉദ്ഘാടനം ചെയ്തു. വി എം ജെ ഖത്തര്‍ ചാപ്റ്റര്‍ റമദാന്‍ റിലീഫ് ഹൃദയപൂര്‍വം ബ്രോഷര്‍ ആലന്നൂര്‍ മഹല്ല്തല പ്രകാശനം വി എം ജെ ജനറല്‍ സെക്രട്ടറി പി വി നാസര്‍ നിര്‍വഹിച്ചു.

ഹൃദയപൂര്‍വ്വം ഖത്തര്‍ ആലന്നൂര്‍ മഹല്ല്തല ഫണ്ട് ഉദ്ഘാടനം ആലന്നൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഷീദ് വട്ടക്കണ്ടി നിര്‍വഹിച്ചു. സഹദ് കാര്‍ത്തികപ്പള്ളി, മൂസ്സ കുറിച്ചിക്കണ്ടിയില്‍, ഫൈസല്‍ ചാലക്കല്‍, ജസീര്‍ മലയില്‍, അജ്മല്‍ സി കെ, റാഷിദ് മടത്തില്‍, സാജിദ് പാറോല്‍, ഇജാസ് കെ കെ, അജ്മല്‍ എം കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷനീഫ് പി പി സ്വാഗതവും റാഹിദ് സി പി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!