യു ഡി എഫ് കേരളം തൂത്തുവാരുമെന്ന് എം എം ഹസ്സന്‍

Web Desk
1 Min Read

കുന്നത്തുനാട്: കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയും ചേര്‍ത്ത് ഇത്തവണ യു ഡി എഫ് കേരളം തൂത്തുവാരുമെന്ന് എം എം ഹസ്സന്‍ പറഞ്ഞു. കുന്നത്തുനാട് നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, അബ്ദുല്‍ മുത്തലിബ്, പി ജെ ജോയ്, ഐ കെ രാജു, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ പോള്‍സണ്‍ പീറ്റര്‍, കെ വി എല്‍ദോ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, ഡി സി സി സെക്രട്ടറിമാരായ കെ ബി ആന്റണി, ടി എച്ച് അബ്ദുല്‍ ജബ്ബാര്‍, എം പി രാജന്‍, എം ടി ജോയ്, സി പി ജോയ്, സുജിത്ത് പോള്‍, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, കെ പി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്‍വെന്‍ഷനു ശേഷം കോലഞ്ചേരി ടൗണില്‍ സ്ഥാനാര്‍ഥി ബെന്നി ബഹനാന്റെ റോഡ് ഷോ അരങ്ങേറി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!