പ്രൊഫ. എം കെ സാനു തലമുറയെ സ്വാധീനിച്ച വ്യക്തിത്വം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

Web Desk
1 Min Read

കൊച്ചി: വാക്കുകളുടെ ശക്തി ബോധ്യപ്പെടുത്തി തന്ന പ്രാസംഗകനായിരുന്നു പ്രൊഫ. എം കെ സാനുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഒരു തലമുറയെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു സാനു മാഷെന്നും അദ്ദേഹം പറഞ്ഞു. എം കെ സാനു ഫൗണ്ടേഷനും വൈ എം സി എ എറണാകുളവും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. എം കെ സാനു സ്മാരക പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഒരു മത്സരവും ജയിക്കാനല്ല, മറിച്ച് മികച്ച കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേണ്ടിയാകണം. കുറവുകള്‍ കണ്ടുപിടിക്കുമോയെന്ന ഭയം കുട്ടികള്‍ മാറ്റണം. കേരളത്തിലെ കുട്ടികള്‍ ബൗദ്ധികപരമായി ഏറ്റവും മുന്നിലാണ്. അവര്‍ക്ക് പ്രചോദനം നല്‍കുകയാണ് വേണ്ടത്. എത്ര മത്സരങ്ങളില്‍ പങ്കെടുത്തു എന്നതാണ് പ്രധാനം, എത്രയെണ്ണത്തില്‍ ജയിച്ചു എന്നതിലല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.

വൈ എം സി എ എറണാകുളം പ്രസിഡന്റ് മാത്യു മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വൈ എം സി എ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍ സ്വാഗതം ചെയ്തു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, അഡ്വ. ഹരിരാജ് എം ആര്‍, എം കെ സാനു മാഷിന്റെ മകന്‍ എം എസ് രഞ്ജിത്ത്, റെജി എ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ഒന്നാം സ്ഥാനം- അരീക്കല്‍ ഫബ്രിസിയോ ജോസ് (എം എ കോളേജ് കോതമംഗലം), രണ്ടാം സ്ഥാനം- റിഗ ബാബു (മഹാരാജാസ് കോളേജ് എറണാകുളം), മൂന്നാം സ്ഥാനം- സ്റ്റീവന്‍ (സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്).

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!