തൊഴില്‍ സഭ സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന ക്യാംപയിനിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു. പ്രദേശത്തെ തൊഴില്‍ അന്വേഷകരായ യുവതി യുവാക്കള്‍ക്കും  ജാലകം ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും പുതിയ സംരംഭകര്‍ക്കും വേണ്ടിയാണ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ സഭ നടത്തിയത്.

city exchange

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് തൊഴില്‍ സഭ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റൂബി ജിജി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, സബിത സുബൈര്‍, ലീന ജയന്‍, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കില ട്രയിനിംങ്ങ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജനില റഷീദ്, സുരേഷ് എന്നിവര്‍ തൊഴില്‍ സഭ യെക്കുറിച്ച് ക്ലാസ് എടുത്തു. തുടര്‍ന്ന് തൊഴില്‍ സഭയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ സന്ദേശം സ്‌ക്രീനില്‍ കാണിച്ചു. തൊഴില്‍ സഭയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!