

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ കൊച്ചി ലുലു മാളില്‍. 114 അടി ഉയരമുള്ള ട്രീയുടെ ഉദ്ഘാടനം ലുലു മാളില്‍ ട്രീയുടെ ദീപങ്ങള്‍ സ്വിച്ച് ഓണ്‍ ചെയ്തു സിനിമാതാരം വിനയ് ഫോര്‍ട്ട് നിര്‍വഹിച്ചു. പത്തു ദിവസംകൊണ്ട് 170 തൊഴിലാളികളാണ് ക്രിസ്മസ് ട്രീ പണിതുയര്‍ത്തിയത്.

ഇരുമ്പ്, സ്റ്റീല്‍ സ്ട്രക്ചറിലാണ് 10 ടണ്‍ ഭാരമുള്ള ട്രീ നിര്‍മിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ ഉയര്‍ത്തിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അത് പഴങ്കഥയാക്കിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ഉയര്‍ത്തിയതിന്റെ റെക്കോര്‍ഡ് ലുലു മാള്‍ സ്വന്തമാക്കിയത്. ജനുവരി ഏഴു വരെ ട്രീ ലുലു മാളില്‍ ഉണ്ടാകും.
