മൂന്ന് ലക്ഷത്തിലേറെ പൂക്കളുപയോഗിച്ച് എക്‌സ്‌പോയില്‍ ഖത്തറി പതാക

Web Desk
0 Min Read

ദോഹ: അല്‍ ബിദ പാര്‍ക്കില്‍ 2023-ലെ ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കാനൊരുക്കിയ ഖത്തറി പതാകയ്ക്കായി ഉപയോഗിച്ചത് മൂന്നു ലക്ഷം പ്രാദേശിക പൂക്കള്‍. ഇത് പുതിയ റെക്കോര്‍ഡാണ് സൃഷ്ടിക്കുക.

city exchange

വെള്ള, മെറൂണ്‍ പൂക്കള്‍ക്കൊണ്ട് ഒരുക്കിയ പതാക ഖത്തറികളുടെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്ന് എക്സ്പോ 2023 ദോഹ കമ്മീഷണര്‍ ജനറല്‍ ബാദര്‍ ബിന്‍ ഒമര്‍ അല്‍ ദഫ പറഞ്ഞു.

എക്‌സ്‌പോ 2023 ദോഹ 2024 മാര്‍ച്ച് 28 വരെ അല്‍ ബിദ്ദ പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് അതുല്യവും സംവേദനാത്മകവുമായ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!