

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ തുറന്നതോടെ 12654.09 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

പെരിയാര്‍ തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. രാത്രി എട്ടേ കാലോടെയാണ് ഷട്ടറുകള്‍ തുറന്നത്.
