ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവരില്‍ ജൂണില്‍ വന്‍ വര്‍ധനവ്

Web Desk
1 Min Read

ദോഹ: കഴിഞ്ഞ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2021 ജൂണില്‍ 24,293 പേരാണ് ഖത്തര്‍ സന്ദര്‍ശിച്ചതെങ്കില്‍ 2022ല്‍ 145,641 പേരാണ് ഖത്തറിലെത്തിയതെന്ന് പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു.

city exchange

ഖത്തറിലെത്തിയവരുടെ എണ്ണത്തില്‍ 499 ശതമാനം വര്‍ധനവാണുണ്ടായത്. മൊത്തം സന്ദര്‍ശകരില്‍ 41 ശതമാനം പേര്‍ ജി സി സി രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലെത്തിയത്. ജി സി സി രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ജൂണില്‍ 59,620 പേരാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്.

ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 88,054 പേര്‍ വിമാന മാര്‍ഗ്ഗവും 48,021 പേര്‍ കരമാര്‍ഗ്ഗവും 9,566 പേര്‍ പേര്‍ കടല്‍ മാര്‍ഗ്ഗവുമാണ് ഖത്തറിലെത്തിയത്.

- Advertisement -
Ad image

പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 10,134 സന്ദര്‍ശകര്‍ മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നാണ് എത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 2399, ഏഷ്യയില്‍ നിന്നും ഓഷ്യാനയില്‍ നിന്നും 33790 പേരും യൂറോപ്പില്‍ നിന്ന് 24502, അമേരിക്കയില്‍ നിന്് 15196 എന്നിങ്ങനെയാണ് ഖത്തറിലെത്തിയത്.

ഈ വര്‍ഷം ജൂണില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അനുവദിച്ചതിലും വന്‍ വര്‍ധനവുണ്ട്. 2022 മെയ് മാസത്തെ അപേക്ഷിച്ച് 44.9 ശതമാനവും 2021 ജൂണിനെ അപേക്ഷിച്ച് 136.8 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഖത്തറികളല്ലാത്ത പുരുഷന്മാര്‍ക്ക് ലൈസന്‍സ് നല്കുന്നതില്‍ 82 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022 മെയ് മാസത്തെ അപേക്ഷിച്ച് 39.8 ശതമാനവും 2021 ജൂണിനെ അപേക്ഷിച്ച് 155.4 ശതമാനവുമാണ് വര്‍ധനവ്.

2022 മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ജൂണില്‍ ട്രാഫിക്ക് നിയമ ലംഘനങ്ങളില്‍ 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

Share This Article
Leave a Comment
error: Content is protected !!