

കോഴിക്കോട്: പഴശ്ശി രാജ ചാരിറ്റബിള്‍ ട്രസ്റ്റ് വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രഗത്ഭരായ വ്യക്തികള്‍ക്കു നല്‍കുന്ന പഴശ്ശി രാജ പുരസ്‌കാരം ഈ വര്‍ഷം ഗായിക കെ എസ് ചിത്രക്ക് സമ്മാനിക്കും.

‘ഫെസ്റ്റിവല്‍ ഓഫ് ലിബര്‍ട്ടിയുടെ ഭാഗമായി കോഴിക്കോട് ടാഗോള്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആഗസ്ത് 16ന് വൈകിട്ട് നാല് മണിക്ക് ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍ നായരാണ് പുരസ്‌കാരം ചിത്രക്ക് സമര്‍പ്പിക്കുക.

തലമുറകള്‍ ഏറ്റുപാടിയ എണ്ണമറ്റ നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച ഇതിഹാസ ഗായിക എന്ന നിലയില്‍ നമ്മുടെ രാഷ്ട്രത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലും ചിത്ര തന്റെ സാന്നിധ്യം തങ്കലിപികളാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷത്തെ പഴശ്ശിരാജ പുരസ്‌കാരത്തിന് ചിത്ര സ്വാഭാവികമായും അര്‍ഹയാണെന്ന് പുരസ്‌കാര ജേതാവിനെ ഏകകണ്ഠമായി പ്രഖ്യാപിച്ചുകൊണ്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് നിരീക്ഷിച്ചു.
അമിതാഭ് ബച്ചന്‍, കസ്തൂരി രംഗന്‍, ബാലമുരളീകൃഷ്ണ, ഡോ. രാധാകൃഷ്ണന്‍, ശശി തരൂര്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായവരാണ്.

