ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെക്കാന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ

Web Desk
1 Min Read

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ലിമിറ്റഡ് ബോയിംഗ് കമ്പനിയുമായി 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെക്കുന്നു. പൊതുമേഖലാ കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറിയതിന് ശേഷമുള്ള ആദ്യത്തെ പ്രധാന വിമാന ഓര്‍ഡറാണിത്. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോയിംഗ് വക്താക്കള്‍ പുറത്തുവിട്ടില്ല.

city exchange

കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യയെ സഹായിച്ചേക്കും. എയര്‍ ഇന്ത്യയെ വിസ്താരയുമായി ലയിപ്പിക്കാനുള്ള ടാറ്റയുടെ തീരുമാനം വലിയ മാറ്റങ്ങള്‍ കമ്പനിയിലുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 218 വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കമ്പനിയായും രണ്ടാമത്തെ വലിയ പ്രാദേശിക വിമാനക്കമ്പനിയായും വിസ്താരയുമായുള്ള ലയനത്തിലൂടെ എയര്‍ ഇന്ത്യയെ മാറ്റും.

നിരവധി വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നതായി നവംബര്‍ 19ന് എയര്‍ ഇന്ത്യ സി ഇ ഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ ഇടത്തരം ദീര്‍ഘകാല വളര്‍ച്ചയ്ക്ക് കരുത്തേകുന്ന ഏറ്റവും പുതിയ തലമുറ വിമാനങ്ങളുടെ ചരിത്രപരമായ ഓര്‍ഡറിനായി തങ്ങള്‍ ബോയിംഗ്, എയര്‍ബസ്, എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയാണെന്നും ഗണ്യമായ നിക്ഷേപമാണ് നടത്തുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!