

ദോഹ: സിറിയയിലെ ഭൂകമ്പ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഖത്തറിലെ വാള്‍മാക്‌സ് ട്രേഡിംഗ് കമ്പനി ഉടമകള്‍. ജീവകാരുണ്യ സഹായ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം മുമ്പും വാല്‍മാക്‌സ് കമ്പനി ഉടമകള്‍ നടത്തിയിട്ടുണ്ട്.

ഭൂകമ്പത്തില്‍ ഇരകളായ സിറിയന്‍ ജനതയെ പഴയ നിലയിലേക്ക് കൊണ്ടുവരുവാന്‍ ലോകജനതക്കൊപ്പം തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുകയാണെന്ന് ഖത്തര്‍ വാള്‍മാക്‌സ് ആന്റ് വാഫിയ ഡേറ്റ്‌സ് കൊച്ചിന്‍ സി ഇ ഒ വി ശംസുദ്ദീന്‍ എടവണ്ണ അറിയിച്ചു.

ജി സി സിയിലും ഇന്ത്യയിലും ഫുഡ് സ്റ്റഫ് ട്രേഡിംഗ് രംഗത്ത് കഴിഞ്ഞ അനവധി വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന
കമ്പനിയുടെ ഭൂകമ്പ ദുരിതാശ്വാസ വിഹിതം ഏകദേശം 90 ലക്ഷം സിറിയന്‍ പൗണ്ട് തുകക്ക് തുല്യമായ ചെക്ക് ദോഹയില്‍ കമ്പനിയുടെ മാനേജര്‍ ഷൗക്കത്ത് സിറിയന്‍ ദുരിതാശ്വാസ സംഘത്തിന് കൈമാറി.
കേരളത്തില്‍ രണ്ട് മഹാപ്രളയങ്ങളിലും കമ്പനിയുടെ നേതൃത്വത്തില്‍ പ്രളയ കെടുതികളുണ്ടായ പ്രദേശങ്ങളില്‍ ധനസഹായവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തിരുന്നു. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തത്തില്‍ സര്‍വ്വം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുക എന്നത് ലോകത്തിന്റെ കടമയാണെന്നും വി ഷംസുദ്ദീന്‍ എടവണ്ണ പറഞ്ഞു.

