യു എം എ ഐ ഖത്തര്‍ വീല്‍ചെയര്‍ സേവനം ആരംഭിച്ചു

Web Desk
1 Min Read

ദോഹ: യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയര്‍ സേവനം ആരംഭിച്ചു.

city exchange

വുകൈര്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, യു എം എ ഐ ഖത്തര്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളി തുടങ്ങിയവര്‍ ചേര്‍ന്ന് വീല്‍ ചെയര്‍ സമര്‍പ്പിച്ചു.

യു എം എ ഐ ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം
ദോഹയില്‍ വീല്‍ ചെയര്‍ ആവശ്യമായി വരുന്നവര്‍ക്ക് താത്ക്കാലിക സഹായം ഒരുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

കായികഭ്യാസത്തോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാനിധ്യമാണ് യു എം എ ഐ എന്ന് വിളിച്ചോതുന്നതായിരുന്നു ചടങ്ങ്. നിസമുദ്ധീന്‍ വി ടി, ശരീഫ് തിരുവള്ളൂര്‍, ഷബീര്‍ വാണിമേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി കെ ഉബൈദ് സ്വാഗതവും അബ്ദുള്ള പൊയില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!