

ദോഹ: കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം പരമ്പരയുടെ ഭാഗമായി കെയര്‍ ദോഹ ലിങ്ക്ഡ്ഇന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ‘ക്രാഫ്റ്റിംഗ് യുവര്‍ സ്റ്റോറി ഒണ്‍ലൈന്‍’ എന്ന തലക്കെട്ടില്‍ മതാര്‍ ഖദീമിലെ യൂത്ത് ഫോറം ഹാളില്‍ നടത്തിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഒണ്‍ലൈനില്‍ പ്രൊഫഷണല്‍ സാന്നിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലക്ക് പ്രഗത്ഭ എച്ച് ആര്‍ റിക്രൂട്ടറും ടെഡ്എക്സ് സ്പീക്കറുമായ റൈഫ ബഷീര്‍ നേതൃത്വം നല്‍കി.

മികച്ച ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ രൂപകല്‍പ്പന ചെയ്യുന്നത് സംബന്ധിച്ചും കൃത്യമായ നെറ്റ് വര്‍ക്കുകളുമായി ബന്ധപ്പെടുന്നതിനെക്കുറിച്ചും പ്രൊഫഷണല്‍ നേട്ടങ്ങള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നും റെസ്യൂമെ സ്ട്രാറ്റജിസ്റ്റ് ട്രെയിനര്‍ കൂടിയായ റൈഫ ബഷീര്‍ വിശദീകരിച്ചു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ആകര്‍ഷകമായ രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ചില നുറുങ്ങുകളും അവര്‍ പങ്കുവെച്ചു.
യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം, മാനവശേഷി വികസനം, സാമൂഹിക ഇടപെടല്‍ എന്നിവയിലൂടെ വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള യൂത്ത് ഫോറം ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് കെയര്‍ ദോഹക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെയര്‍ ദോഹ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുറഹീം സ്വാഗതം പറഞ്ഞു.
ശില്‍പ്പശാലക്ക് നേതൃത്വം നല്‍കിയ റൈഫ ബഷീറിനുള്ള ഉപഹാര സമര്‍പ്പണം കെയര്‍ ദോഹ ഡയറക്ടര്‍ അഹ്മദ് അന്‍വര്‍ നിര്‍വഹിച്ചു.
യൂത്ത് ഫോറം ഖത്തറുമായി സഹകരിച്ച് പ്രൊഫഷണല്‍ മികവിനുള്ള ഉപകരണങ്ങളും ശേഷിയും ഉപയോഗപ്പെടുത്തി വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ കെയര്‍ ദോഹ തുടരുമെന്ന് പരിപാടിക്ക് സമാപനം കുറിച്ച് ഡയറക്ടര്‍ അഹ്മദ് അന്‍വര്‍ പറഞ്ഞു.
കരിയര്‍ രംഗത്ത് മാര്‍ഗനിര്‍ദേശം നല്‍കുക, പ്രൊഫഷണല്‍ രംഗത്ത് വ്യക്തികളെ ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി യൂത്ത്ഫോറം രൂപം നല്‍കിയ സംരംഭമാണ് കെയര്‍ ദോഹ. ഖത്തറില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം നടത്തുന്നതിനുമായ മാര്‍ഗനിര്‍ദേശം നല്‍കുക, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസന ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക, പരിശീലനം, തുടങ്ങി നിരവധി പരിപാടികള്‍ ഇതിനോടകം കെയര്‍ ദോഹ സംഘടിപ്പിച്ചിട്ടുണ്ട്.

