ഇന്‍ജാസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; വൈറ്റ് ആര്‍മി ചാമ്പ്യന്മാര്‍, റെഡ് വാരിയേഴ്‌സ് സീനിയര്‍ വിഭാഗം ചാമ്പ്യന്മാര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് സംഘടിപ്പിച്ചു വരുന്ന വിവിധ കായിക മത്സരങ്ങളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വൈറ്റ് ആര്‍മിയിലെ ആസിഫ്- ശുഹൈബ് മൊയ്തു സഖ്യം ചാമ്പ്യന്മാരായി. വൈറ്റ് ആര്‍മിയിലെ തന്നെ മുഹമ്മദ് ദാനിഷ്- മുഹമ്മദ് അമീന്‍ സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

city exchange

റെഡ് വാരിയേഴ്‌സിലെ അന്‍സാര്‍- മുഹമ്മദ് റസീഫ് സഖ്യത്തെ പരാജയപ്പെടുത്തി യെല്ലോ സ്‌ട്രൈക്കേഴ്‌സിലെ ഡോ. ഉബൈദുല്ല- മുഹമ്മദ് ശമീം സഖ്യം മൂന്നാം സ്ഥാനക്കാരായി.

സീനിയര്‍ വിഭാഗത്തില്‍ റെഡ് വാരിയേഴ്‌സിലെ അദ്‌നാന്‍ ബിന്‍ അനസ്- അന്‍സാര്‍ അന്‍വറലി സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് യെല്ലോ സ്‌ട്രൈക്കേഴ്‌സിലെ മുഹമ്മദ് ഷൗക്കത്തലി- ഷഹ്‌സാദ് സിദീഖ് സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. റെഡ് വാരിയേഴ്‌സിലെ മുഹമ്മദ് ബിന്‍ ഇല്യാസ്, ഹാസിഖ് ഷാജഹാന്‍ സഖ്യത്തെ പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്‌സിലെ ഉമര്‍ അബ്ദുല്‍ ഹക്കീം- ഹാസിഖ് ലബ്ബ സഖ്യം മൂന്നാം സ്ഥാനക്കാരായി

- Advertisement -
Ad image

ക്യു കെ ഐ സി വൈസ് പ്രസിഡന്റ് ഖാലിദ് കട്ടുപ്പാറ, ട്രഷറര്‍ മുഹമ്മദലി മൂടാടി, സെക്രട്ടറി അബ്ദുല്‍ ഹക്കീം പിലാത്തറ, ഷഹാന്‍ വി കെ, മുഹമ്മദ് അര്‍ഷദ് എന്നിവര്‍ വിജയികളെ ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!