

ദോഹ: സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും തൃക്കരിപ്പൂര്‍ മുനവ്വിറുല് ഇസ്ലാം അറബിക് കോളേജ് പ്രിന്‍സിപ്പലുമായ മാണിയൂര്‍ ഉസ്താദിന്റെ മയ്യിത്ത് നമസ്ക്കാരവും അനുസ്മരണവും ഇന്ന് രാത്രി ഏഴരയ്ക്ക് ഐ സി സി അശോക ഹാളില്‍ നടക്കുമെന്ന് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ അറിയിച്ചു.

