ഇര്‍ഷാദ് അലി, രഞ്ജി പണിക്കര്‍, ഡോണി ഡാര്‍വിന്‍ കൂട്ടുകെിലെ ‘ടൂ മെന്‍’ ആഗസ്റ്റ് അഞ്ചിന്

Web Desk
2 Min Read

കൊച്ചി: ടു മെന്‍ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് നവാഗതനായ ഡോണി ഡാര്‍വിനാണ്. സിവില്‍ എഞ്ചിനീര്‍ ആയ ഡോണി ഡാര്‍വിന്‍ സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

city exchange

ആദ്യം സിനിമയില്‍ വരാന്‍ താല്‍പര്യം കുറവായിരുന്നെങ്കിലും ഒരു ചിത്രം കഴിഞ്ഞതോടെ തന്റെ ശരിയായ വഴി സിനിമ ആണെന്ന് മനസിലാക്കിയ ഡോണി അഭിനയിക്കുകയും ഒപ്പം ‘ടു മെനിലെ’ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗവുമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഡോണി ആദ്യമായി അഭിനയിക്കുന്ന സിനിമ ടു മെന്‍ അല്ല.

‘തങ്ക ഭസ്മ കുറി ഇട്ട തമ്പുരാട്ടി’യാണ് ഡോണിയുടെ ആദ്യ ചിത്രം. അത് കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ‘ആപ് കൈസേ ഹോ’ എന്ന ചിത്രം. അതിനു ശേഷം ആണ് ‘ടു മെന്‍’ചെയ്യുന്നത്.

- Advertisement -
Ad image

ടു മെന്‍ ലെ കഥാപാത്രം തന്റെ ജ്യേഷ്ഠനു വന്ന റോള്‍ ആയിരുന്നു എന്നും എന്നാല്‍ അത് പിന്നീട് തന്നിലേക്ക് എത്തുകയായിരുന്നെന്നും ഡോണി ഓര്‍മ്മിക്കുന്നു.
ഡോണിയുടെ അച്ഛനായ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ടു മെന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ്.

അച്ഛന്‍ നിര്‍മിക്കുന്ന സിനിമയില്‍ മകന്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുമ്പോള്‍ കാണുന്ന പ്രേക്ഷകര്‍ക്ക് വേറെ ഒരു ഇമേജ് കിട്ടുന്നില്ലേ എന്ന ചോദ്യത്തിന് ഡോണിക്ക് വ്യക്തമായ മറുപടി ഉണ്ട്.

തനിക്ക് അഭിനയിക്കാന്‍ അല്ല താന്‍ ഈ സിനിമയുടെ പ്രൊഡക്ഷന്റെ ഭാഗമായത് എന്നും പകരം സിനിമയുടെ മറ്റ് മേഖലകളെ പറ്റി പഠിക്കാനും വേണ്ടിയാണ് എന്നായിരുന്നു ഡോണിയുടെ മറുപടി. വെറുതെ അഭിനയിക്കാന്‍ പൈസ മുടക്കിയിട്ട് കാര്യം ഇല്ലെന്നും ഇത് കേരളം ആണെന്നും കഴിവ് ഉണ്ടെങ്കിലേ ഇവിടെ പിടിച്ചു നില്ക്കാനാകു എന്നും ഡോണി കൂട്ടിച്ചേര്‍ത്തു.

മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ‘ടു മെന്‍’ല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് ഡോണി ഡാര്‍വിന്‍. അസോസിയേറ്റ് ക്യാമറമാന്‍ ഡാനി ഡാര്‍വിന്‍,
പ്രോജക്ട് ഡിസൈനര്‍ ജോയല്‍ ജോര്‍ജ്, ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ സതീഷ് ആണ്.

ധ്യാന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലും ഡോണി അഭിനയിക്കുന്നുണ്ട്. ഇര്‍ഷാദ് അലി, രഞ്ജി പണിക്കര്‍, ഡോണി ഡാര്‍വിന്‍, ആര്യ ബഡായി അഭിനയിക്കുന്ന ‘ടു മെന്‍’ കേരളത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ പ്രദര്‍ശനത്തിനെത്തും.

Share This Article
Leave a Comment
error: Content is protected !!