

ദോഹ: കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ സി സിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്്കാരിക പ്രതിനിധികള്‍ പങ്കെടുത്തു.

മതേതര കേരളത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് സാധാരണക്കാരന്റേയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചു. എന്നും സാധാരണക്കാരുടെ ആശാ കേന്ദ്രമായി നിലകൊണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിനും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാവുന്നതല്ലന്നും അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ വിലയിരുത്തി.

ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, കെ എം സി സി സെക്രട്ടറി കോയ കൊണ്ടോട്ടി, സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ബാബു, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെ്ന്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ വി ബോബന്‍, ലോക കേരള സഭാ അംഗം റഊഫ് കൊണ്ടോട്ടി, സതീശ് (സമന്വയം), ശമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ), ഡോ. വി ഹംസ, കരീം റൂസിയ, ഡേവിസ് ഇടശ്ശേരി, സിദ്ധീഖ് ചെറുലവല്ലൂര്‍, അബ്രഹാം കെ ജോസഫ്, ബഷീര്‍ പള്ളിപ്പാട്ട്, സിജോ നിലമ്പൂര്‍, ജോപച്ചന്‍ തെക്കെകുറ്റ്, എ പി മണികണ്ഠന്‍, പ്രദീപ് പിള്ള
തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും സെക്രട്ടറി ഷിബു സുകുമാരന്‍ നന്ദിയും പറഞ്ഞു.

