
ദോഹ: ഗുല്‍മുഹമ്മദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 29 വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്ക് ഐ സി സി അശോകാ ഹാളില്‍ ഓര്‍മകളില്‍ കെ ജി സത്താര്‍ സംഗീത പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാളത്തില്‍ ആദ്യമായി ഗ്രാമഫോണില്‍ ആലേഖനം ചെയ്യപ്പെട്ട ശബ്ദത്തിനുടമയാണ് കെ ഗുല്‍മുഹമ്മദ് ബാവ. അദ്ദേഹത്തിന്റെ മകനാണ് കെ ജി സത്താര്‍.


1960- 70 കാലത്ത് ഗ്രാമഫോണിലും ആകാശവാണിയിലും വേദികളിലുമായി നിറഞ്ഞു നിന്ന കെ ജി സത്താര്‍ അറുന്നൂറിലേറെ ഗാനങ്ങള്‍ എഴുതിയും ചിട്ടപ്പെടുത്തിയും ആലപിച്ചും ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തെ കുറിച്ച് പാടിയും പറഞ്ഞും ദൃശ്യാവിഷ്‌ക്കാരങ്ങള്‍ ഒരുക്കിയും സംഗീത ജീവതത്തിലൂടെയുള്ള യാത്രയാണ് ഓര്‍മകളില്‍ കെ ജി സത്താര്‍. സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയും മനുഷ്യ ജീവിതത്തെ പച്ചയായി വരച്ചു കാണിച്ചും അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും മാമൂലുകള്‍ക്കുമെതിരെ പ്രതികരിച്ചും വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍കൊണ്ട് മാപ്പിളപ്പാട്ടിനെ സമ്പന്നമാക്കിയവരില്‍ ഏറെ മുന്നിലാണ് കെ ജി സത്താര്‍. ആവര്‍ത്തിച്ചു പാടുന്ന പാട്ടുകള്‍ അദ്ദേഹത്തിന്റേതായി നിരവധിയുണ്ടെങ്കിലും പുതിയ തലമുറയ്ക്ക് പ്രസ്തുത പേര് പരിചിതമല്ലെന്നതാണ് ഇത്തരമൊരു പരിപാടിക്ക് പ്രേരണയായത്.

ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ദോഹയിലെ പ്രശസ്ത ഗായിക ഗായകന്മാരും മറ്റു കാലാകാരന്മാരും പരിപാടിയില്‍ അണിനിരക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
വാര്‍ത്താ സമ്മേളനത്തില്‍ യൂസുഫ് പി ഹമീദ്, ഷാനിബ് ശംസുദ്ദീന്‍, കെ ജി റഷീദ്, അന്‍വര്‍ ബാബു, ഫൈസല്‍ അരിക്കാട്ടയില്‍, സഫീര്‍ വാടാനപ്പള്ളി, ഫര്‍ഹാസ് മുഹമ്മദ്, രതീഷ് മാത്രാടന്‍, ഫൈസല്‍ മൂസ, മുസ്തഫ എം വി, ആഷിഖ് മാഹി, സലീം ബി ടി കെ, നൗഷാദ് മതയോത്ത് എന്നിവര്‍ പങ്കെടുത്തു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

