അല്‍ വക്ര തുറമുഖ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

ദോഹ: അല്‍ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ ഏഷ്യന്‍ വംശജരായ രണ്ട് പേരുടെ പങ്കിനെ തുടര്‍ന്ന് അവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും രണ്ട് പ്രതികളും ഒരു ബോട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈന്‍ ബന്ധിപ്പിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രണ്ട് ബോട്ട് ഉടമകളുടെയും മുന്‍കൂര്‍ അറിവോടെയായിരുന്നു. ഈ പ്രവര്‍ത്തി നടത്തിയത്.

ഒക്ടോബര്‍ 22 ബുധനാഴ്ച സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്കും യോഗ്യതയുള്ള അധികാരികള്‍ക്കും തീ നിയന്ത്രണവിധേയമാക്കാനും പരിക്കുകളൊന്നും രേഖപ്പെടുത്താതെ അത് പടരുന്നത് തടയാനും കഴിഞ്ഞു. എന്നിരുന്നാലും നിരവധി ബോട്ടുകള്‍ക്ക് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!