

ദോഹ: ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മലപ്പുറം കാര്‍ണിവല്‍’ ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ സമാപിച്ചു. ‘മലപ്പുറം പെരുമ സീസണ്‍ 05’ന്റെ ഭാഗമായാണ് വിവിധ പരിപാടികളോടെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്, പാചക മത്സരം തുടങ്ങിയവയും ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, മുട്ടിപ്പാട്ട്, വട്ടപ്പാട്ട്, ഗസല്‍ തുടങ്ങിയ കലാ പരിപാടികളും കാര്‍ണിവലിന് കൊഴുപ്പേകി സംഘടിപ്പിച്ചിരുന്നു. മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലം കമ്മിറ്റികളൊരുക്കിയ ഭക്ഷണ സ്റ്റാളുകളും മൈലാഞ്ചിയിടല്‍, ഫെയ്സ് പെയിന്റിംഗ് തുടങ്ങിയവയും പരിപാടിക്ക് ഉത്സവച്ഛായ പകര്‍ന്നു.

മത്സര വിജയികള്‍ക്ക് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, കെ മുഹമ്മദ് ഈസ, സൈനുല്‍ ആബിദീന്‍ സഫാരി, അടിയോട്ടില്‍ അഹമ്മദ്, സിവി ഖാലിദ്, സിദ്ധീഖ് വാഴക്കാട് തുടങ്ങിയവര്‍ സമ്മാനങ്ങള്‍ കൈമാറി.
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂര്‍, സെക്രട്ടറി ശരീഫ് വടക്കയില്‍ എന്നിവര്‍ വിശിഷ്ടാശിതികളായി പങ്കെടുത്തു.
കെ എം സി സി നേതാക്കളായ അബ്ദുന്നാസര്‍ നാച്ചി, പി എസ് എം ഹുസൈന്‍, മറ്റു സംസ്ഥാന- ജില്ലാ ഭാരവാഹികളും വിവിധ സംഘടനാ നേതാക്കളും കാര്‍ണിവല്‍ സന്ദര്‍ശിച്ചു.
കെ എം സി സി മലപ്പുറം ജില്ലാ ഭാരവാഹികളായ സവാദ് വെളിയംകോട്, അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ഇസ്മായില്‍ ഹുദവി, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ്, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍ മാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

