
കാക്കനാട്: 27-ാമത് ഓള്‍ കേരള ഭവന്‍സ് ഫെസ്റ്റില്‍ ആതിഥേയരായ കാക്കനാട് ആദര്‍ശ വിദ്യാലയത്തിന് കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ ഓവറോള്‍. കാറ്റഗറി രണ്ടില്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറും കാറ്റഗറി മൂന്നില്‍ ഭവന്‍സ് എളമക്കരയും ഫസ്റ്റ് റണ്ണറപ്പായി.

ഫെസ്റ്റിന്റെ ഉദ്ഘാടനം കേരള മുന്‍ ചീഫ് സെക്രട്ടറിയും കവിയും എഴുത്തുകാരനുമായ കെ ജയകുമാര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കലാ- സാംസ്‌കാരികോത്സവങ്ങളുടെ പ്രാധാന്യം വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരതീയ വിദ്യാ ഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ വേണുഗോപാല്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഇ രാമന്‍കുട്ടി, ഡപ്യൂട്ടി ഡയറക്ടര്‍ കെ സുരേഷ്, പ്രിന്‍സിപ്പല്‍ കല്യാണി ശ്രീകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പി ജ്യോതി, എസ് ഇന്ദു, അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പല്‍ സിന്ധു സി നായര്‍, പി ടി എ പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രശസ്ത ഗായകരായ ജിതിന്‍ രാജും പൂര്‍ണശ്രീ ഹരിദാസും വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. കാറ്റഗറി ഒന്നും നാലും മത്സരങ്ങള്‍ നേരത്തെ തിരുവനന്തപുരത്ത് നടത്തിയിരുന്നു.

