

നവസാരി (ഗുജറാത്ത്): മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ നീലംബെന്‍ പരീഖ് നവസാരിയിലെ വസതിയില്‍ അന്തരിച്ചു. 92 വയസായിരുന്നു.

മഹാത്മാഗാന്ധിയുടെ മൂത്ത മകന്‍ ഹരിലാല്‍ ഗാന്ധിയുടെ മകളായിരുന്നു. ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ സങ്കീര്‍ണ്ണമായ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെ പ്രശസ്തയാണ് നിലംബെന്‍.

ഹരിലാല്‍ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും (ചഞ്ചല്‍) മൂത്ത മകളായിരുന്നു നീലംബെന്‍. ഗാന്ധിയന്‍ തത്ത്വചിന്തയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ അവര്‍ പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു.
ആദിവാസി സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദക്ഷിണപാത എന്ന സംഘടന രൂപീകരിച്ചു.

