

കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാര്‍ (91) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹാസ്യ സാഹിത്യകാരന്‍, ഹാസ്യ ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. സുകുമാര്‍ എന്ന പേരിലെഴുതുന്ന എസ് സുകുമാരന്‍ പോറ്റിക്ക് കേരള സാഹിത്യ അക്കാദമിയുടേയും ഇ വി സ്മാരക സമിതിയുടേയും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1932 ജൂലൈ 9-ന് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളുടെയും മൂത്ത മകനായാണ് ജനനം.

ഡി ഐ ജി ഓഫീസില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.
നര്‍മ്മകൈരളിയുടെ പ്രസിഡന്റായും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
