കെനിയന്‍ മുന്‍പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്രചികിത്സയ്ക്ക് കൊച്ചിയില്‍

Web Desk
1 Min Read

കൊച്ചി: കേരളീയ ആയുര്‍വേദത്തിന് ലോകമെങ്ങും പുകള്‍ പരത്തി കെനിയന്‍ മുന്‍പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്രചികിത്സയ്ക്കായി കൊച്ചിയിലെത്തുന്നു. 2017-ല്‍ പിടിപെട്ട രോഗത്തെ തുടര്‍ന്നാണ് റയില ഒഡിങ്കയുടെ മകള്‍ റോസ്മേരി ഒഡിങ്കയുടെ കാഴ്ച ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടത്.

city exchange

കെനിയയുടെ സ്വാതന്ത്ര്യ സമരസേനാനികളിലൊരാളും ആദ്യ വൈസ് പ്രസിഡന്റുമായ ജരമോഗി ഒഗിംഗ ഒഡിങ്കയുടെ മകനാണ് റയില എന്നതിനാല്‍ കെനിയയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് ഒഡിങ്കാ കുടുംബം. അതിനാല്‍ റോസ്മേരിയുടെ നേത്രരോഗം ഏറെക്കാലമായി കെനിയന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇസ്രയേലിലും ചൈനയിലും ചികിത്സിച്ചെങ്കിലും ഒടുവില്‍ കൂത്താട്ടുകുളത്തെ ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ചികിത്സയിലാണ് റോസ്മേരിക്ക് കാഴ്ച തിരിച്ചു കിട്ടിയത്.

മകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യയിലെ ചികിത്സയിലൂടെ അത് തിരിച്ചു കിട്ടിയത് തങ്ങള്‍ക്ക് വലിയ ആശ്വാസമായെന്ന് 2019-20 കാലത്ത് കെനിയയിലെ വിവിധ ടി വി ചാനലുകളില്‍ റയില ഒഡിങ്ക പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ചികിത്സയ്ക്കായാണ് റോസ്മേരി പിതാവിനോടും കുടുംബത്തോടുമൊപ്പം ഇപ്പോള്‍ വീണ്ടും ശ്രീധരീയത്തിലെത്തുന്നത്. പരമ്പരാഗത ആയുര്‍വേദ നേത്രചികിത്സാരംഗത്ത് 300 വര്‍ഷത്തെ പാരമ്പര്യമാണ് ശ്രീധരീയത്തിനുള്ളത്. 25 വര്‍ഷം മുമ്പ് ആയുര്‍വേദ നേത്രചികിത്സയ്ക്കായി ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളുള്ള ഹോസ്പിറ്റലും ഗ്രൂപ്പ് സ്ഥാപിച്ചു.

- Advertisement -
Ad image

ഒഡിങ്കയും കുടുംബവും ഏതാനും ദിവസങ്ങള്‍ കൂത്താട്ടുകുളത്തുണ്ടാകുമെന്ന് ശ്രീധരീയം ചീഫ് ഫിസിഷ്യന്‍ ഡോ. നാരായണന്‍ നമ്പൂതിരി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!