സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ഫീസ്; തീരുമാനം സ്വാഗതാര്‍ഹം: എസ് എസ് എഫ്

Web Desk
1 Min Read

കണ്ണൂര്‍: രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും പകുതി സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് നടപ്പിലാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പറഞ്ഞു. മാട്ടൂല്‍ മജ്‌ലിസുല്‍ ഹബീബില്‍ നടന്ന വിസ്ഡം സ്‌കോളര്‍ഷിപ്പ് ക്വാര്‍ട്ടര്‍ലി മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമായ തീരുമാനം മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും വിവേചനങ്ങള്‍ അവസാനിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ കെ മുഹമ്മദ്, കെ അബ്ദു റഷീദ് നരിക്കോട്, ഫൈസല്‍ അഹ്‌സനി ള്ളിയില്‍, സയ്യിദ് ആശിഖ് തങ്ങള്‍, അനസ് അമാനി, കെ ബി ബഷീര്‍, ഡോ. സിറാജ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

TAGGED:
Share This Article
Leave a Comment
error: Content is protected !!